പാലിയേറ്റീവ് ദിനം: ഭക്ഷ്യ കിറ്റുകള്‍ നല്‍കി മാതൃകയായി തന്‍വീറുല്‍ ഇസ്ലാം സംഘം

മധൂര്‍: മാരക രോഗം പിടിപെട്ട് അവശരായി കിടപ്പില്‍ കഴിയുന്ന മുളിയാര്‍ പഞ്ചായത്തിലെ രോഗികള്‍ക്ക് മല്ലംവാര്‍ഡ് വികസന സമിതി മുഖേന മൂന്നാം വര്‍ഷവും പാലിയേറ്റീവ് ദിനത്തില്‍ ഭക്ഷ്യ ഉല്‍പ്പന്ന കിറ്റുകള്‍ നല്‍കി പാറക്കെട്ട് തന്‍വീറുല്‍ ഇസ്ലാം സംഘം മാതൃകയായി. മുളിയാര്‍ സി.എച്ച്.സി.യില്‍ നടന്ന സംഗമത്തില്‍ തന്‍വീറുല്‍ ഇസ്ലാം സംഘം സെക്രട്ടറി ബി.എം. ശിഹാബ്, യു.എ.ഇ കമ്മിറ്റി ജോ: സെക്രട്ടറി ബി.എം.ഹസീബ്, യു.എ.ഇ.പാറകെട്ട ജമാഹത്ത് ജോ. സെക്രട്ടറി പി.യു.റാഷിദ്, ഭാരവാഹികളായ ബി.എം. ഇര്‍ഷാദ്, സി.എ.സമദ്, ഹംസ എന്നിവര്‍ മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടിക്ക് കിറ്റുകള്‍കൈമാറി.

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ഗീതാ ഗോപാലന്‍, പ്രഭാകരന്‍, അനീസ മന്‍സൂര്‍ മല്ലത്ത്, എം.മാധവന്‍,കെ.സുരേന്ദ്രന്‍, ബാലകൃഷ്ണന്‍, ജസീല,മിനി, അസീസ് പൊതുപ്രവര്‍ത്തകരായ ഷെരീഫ് കൊടവഞ്ചി, മാധവന്‍ നമ്പ്യാര്‍, ആരോഗ്യവകുപ്പ് ജീവനക്കാരായ ഡോ.അനില്‍കുമാര്‍, മാധവന്‍നമ്പ്യാര്‍,അബ്ദുല്‍ റഹിമാന്‍, പ്രിയ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories