സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പുനസ്ഥാപിക്കണം: കെ.വി. കൃഷ്ണന്‍

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം പുനസ്ഥാപിക്കാനുള്ള നടപടിയുണ്ടാകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണന്‍ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ (കെ.ജി.ഒ.എഫ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലത്ത് കേരളം ഭരിച്ച യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ പുനപരിശോധിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട വിഷയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണം. ജീവനക്കാര്‍ ജനങ്ങള്‍ വേണ്ടി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നവരാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം എങ്കില്‍ മാത്രമേ ജനങ്ങള്‍ ജീവനക്കാര്‍ക്കൊപ്പം നില്‍ക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജി.എസ്.ടി നടപ്പിലാക്കിയതും നോട്ട് നിരോധനവും ഉള്‍പ്പെടെയുള്ള നടപടികള്‍ രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. കേന്ദ്ര ഭരണകൂടം കുത്തക മുതലാളിമാര്‍ക്കുവേണ്ടി നിലനില്‍ക്കുന്നവരാകുമ്പോള്‍ ഈ ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭപരിപാടിയില്‍ സര്‍ക്കാര്‍ ജീവനക്കാരും അണിനിരക്കണമെന്നും കെ വി കൃഷ്ണന്‍ പറഞ്ഞു. സമ്മേളനത്തില്‍ എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ കരിച്ചേരി, കെജിഒഎഫ് സംസ്ഥാന കമ്മറ്റിയംഗം രാമപ്രസാദ്ഷെട്ടി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ബേബിക്രാസ്ട്രോ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി സന്തോഷ്‌കുമാര്‍ ചാലില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഡോ. സുനില്‍ .ജി രക്തസാക്ഷി പ്രമേയവും ഡോ. ചന്ദ്രബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി അംബുജാക്ഷന്‍ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.

സമ്മേളനം സെക്രട്ടറിയായി സന്തോഷ് കുമാര്‍ ചാലിലിനെയും പ്രസിഡന്റായി രാമനാഥഷെട്ടിയെയും വൈസ് പ്രസിഡന്റായി അഭിലാഷ് പി വിയെയും ജോ. സെക്രട്ടറിയായി ടി അംബുജാക്ഷനെയും ട്രഷററായി ഡോ. അരുണ്‍കുമാറിനെയും തിരഞ്ഞെടുത്തു.

KCN

more recommended stories