ഫലവര്‍ഗ്ഗ ചെടികളും പച്ചക്കറിതൈകളും വിതരണം ചെയ്തു

മൊഗ്രാല്‍പുത്തൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ വാര്‍ഷിക പദ്ധതിയില്‍ വനിതകള്‍ക്ക് ഫലവര്‍ഗ്ഗ ചെടികളും പച്ചക്കറിതൈകളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. സമീറ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷത്ത് ഫൗസിയ, കാര്‍ഷിക വികസന സമിതി അംഗം കെ.പി നാരായണന്‍ നായര്‍, കൃഷി ഓഫീസര്‍ ചവന നരസിംഹലു, കൃഷി അസി. പി.വി വിനോദ് പ്രസംഗിച്ചു.

KCN

more recommended stories