ക്വിസ് മത്സരവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

പട്‌ല: ദേശീയ യുവജന വാരാഘോഷത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ പട്ല യൂത്ത് ഫോറം ക്വിസ് മത്സരവും അനുമോദന ചടങ്ങും നടത്തി. തിരുവനന്തപുരത്ത് നടന്ന സ്‌പെഷല്‍ ഒളിമ്പിക്‌സ് ‘ഏകത 18’ ല്‍ ഓട്ട മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അബ്ബാസിന് ജി.എച്ച്. എസ്.എസ്. പട്ല പി.ടി.എ പ്രസിഡണ്ട് സി .എച്ച് അബൂബക്കര്‍ ഉപഹാരം നല്‍കി. തുടര്‍ന്ന് ‘കായികം 17’ എന്ന വിഷയത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ ബാസിത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നിഹാല്‍, മഷ്റൂഫ് എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് യുനൈറ്റഡ് പട്‌ല പ്രസിഡന്റ് ഇല്ല്യാസ്, ലൈബ്രറി സെക്രട്ടറി റാസ പട്‌ല ,ഷാഫി എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ജാസിര്‍ എം. എച്ച് ക്വിസ് മാസ്റ്റര്‍ ആയി മത്സരം നിയന്ത്രിച്ചു. നിരവധി പേര്‍ മത്സരത്തില്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ മജീദ്, ബി. ബഷീര്‍, എച്ച്. കെ അബ്ദുല്‍ റഹ്മാന്‍, എം. എസ് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മൊഗര്‍, അദ്ധി പട്‌ല, നാഫി, ലത്തീഫ്, അബ്ദുല്ല, സബാഹ്, ഫൈസല്‍, മുഹമ്മദ് റാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അനസ് സ്വാഗതവും സുബൈര്‍ ടി. പി നന്ദിയും പറഞ്ഞു.

KCN

more recommended stories