നിര്‍ത്തിയിട്ട മണല്‍ലോറിക്ക് തീപിടിച്ചു: ഡ്രൈവര്‍ അറസ്റ്റില്‍

കാസര്‍കോട്: റോഡരികില്‍ നിര്‍ത്തിയിട്ട മണല്‍ലോറിക്ക് തീപിടിച്ചു. സംഭവത്തില്‍ കേസെടുത്ത വിദ്യാനഗര്‍ പോലീസ് ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലഞ്ചേരി സ്വദേശി പി പ്രജീഷ്(34) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ മണല്‍കയറ്റി പോവുകയായിരുന്ന ടോറസ് ലോറി വിദ്യാനഗര്‍ ചൈത്ര ഹോസ്പിറ്റലിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. ഇതിനിടെയാണ് ലോറിക്ക് തീപിടിച്ചത്.

ലോറിയുടെ കാബിനും എഞ്ചിനും കത്തിനശിച്ചു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. പ്രജീഷിനെതിരെ അനധികൃതമായി മണല്‍ കടത്തിയതിനും അശ്രദ്ധമായി വാഹനം നിര്‍ത്തിയിട്ടതിനും പോലീസ് കേസെടുത്തു.

KCN

more recommended stories