കാസര്‍കോട് കവര്‍ച്ച സംഘങ്ങള്‍ പിടിമുറുക്കുന്നു; പൊലീസ് നിഷ്‌ക്രിയം എന്ന് ആരോപണം

കാസര്‍കോട്: ജില്ലയില്‍ കൊലപാതക കേസ്സുകളും കവര്‍ച്ച സംഭവങ്ങളും പെരുക്കുമ്പോള്‍ എങ്ങുമെത്താതെ പൊലീസ് അന്വേഷണം. ആറ് മാസത്തിനിടെ നടന്ന 126 കവര്‍ച്ചകളില്‍ പിടികൂടാനായത് 41 പേരെ മാത്രം. ആഭ്യന്തരവകുപ്പിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്കൊരുങ്ങുകയാണ് വിവിധ രാഷ്ടീയ പാര്‍ട്ടികള്‍.

ഡിസംബര്‍ പതിനാലിനാണ് ചീമേനി പുലിയന്നൂരില്‍ റിട്ടയേഡ് അധ്യാപിക വിപി ജാനകി ക്രൂരമായി കൊലചെയ്യപെടുന്നത്. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം ഇവിടെ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യതു. സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. എന്നാല്‍ കേസ്സില്‍ ഒരു പുരോഗതിയും ഉണ്ടാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഉദുമ കാട്ടിയടുക്കം സ്വദേശിനി ദേവകിയെ വീടിനകത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസ്സിലും അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വേലേശ്വരത്ത് കേബിള്‍ ഉപയോഗിച്ച് ഗൃഹനാഥയുടെ കഴുത്ത് ഞ്ഞെരിച്ച് സ്വര്‍ണവും പണവും കവര്‍ന്നത് ജില്ലയില്‍ മോഷ്ടാക്കള്‍ വിഹരിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
പനയാലിലെ ബാങ്ക് വാച്ച് മാന്‍ വിനോദ്, ചെങ്കള സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗം അബ്ദുള്‍ റഹ്മാന്‍ ബേവിഞ്ചയിലെ വിട്ടീല്‍ കൊലചെയ്യപെട്ട നിലയില്‍ കണ്ടെത്തിയത്, ചെമ്പരിക്ക ഖാസിയുടെ ദൂരുഹ മരണം എന്നിവ ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി മാറുന്നു. ജില്ലയില്‍ ആറ് മാസത്തിനിടെ 20 പിടിച്ചുപറി കേസ്സുകളും 71 കവര്‍ച്ച കേസ്സുകളും 23 വാഹനമോഷണ കേസ്സുകളുമാണ് രജിസ്റ്റര്‍ ചെയയതത്. ഇതില്‍ പിടികൂടാനായ് 41 പേരെ മാത്രം. ജില്ലയിലെ പൊലീസ് സംവിധാനം കുത്തഴിഞ്ഞതോടെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് രാഷ്ട്രീയ കക്ഷികള്‍.

KCN

more recommended stories