വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു

കാസര്‍കോട്: ഭുമി കയ്യേറ്റ കുത്തക കമ്പനിയായ ഹാരിസണും ഇടത് സര്‍ക്കാറും രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതില്‍ ഒത്തുകളിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്‌സികുട്വീവ് കമ്മിറ്റി അംഗം സജീദ് ഖാലിദ് അഭിപ്രായപ്പെട്ടു. കയ്യേറ്റ ഭൂമികള്‍ തിരിച്ച് പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ സ്‌പെഷല്‍ പ്ലീഡറായിരുന്ന സുശീല ആര്‍ ഭട്ടിനെ മാറ്റി ഹാരിസണു വേണ്ടി ഹാജറായി കൊണ്ടിരുന്ന രജ്ഞിത്ത് തമ്പാനെ നിയമിച്ചതും കയ്യേറ്റ ഭൂമികള്‍ തിരിച്ച് പിടിക്കണമെന്നാവശ്യപ്പെടുന്ന രാജമാണിക്യം റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്ന നിയമ സെക്രട്ടറിയുടെ നിലപാടും ഈ ഒത്തുകളിയാണ് ബോധ്യപ്പെടുത്തുന്നത്, രാജമാണിക്യം റിപ്പോര്‍ട്ട് തള്ളിക്കളയണെമന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോട് കൂടി ഒത്തുകളിയില്‍ സിപിഎമ്മിന് നേരിട്ട് ബന്ധമുണ്ടെന്നത് പരസ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സിഎച്ച് ബാലകൃഷ്ണന്‍, എഫ്‌ഐടിയു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം സെക്രട്ടറി എജി ജമാല്‍, വനിതാ വിംഗ് ജില്ലാ കണ്‍വീനര്‍ സഫിയ സമീര്‍, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സിറാജുദ്ദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗങ്ങായ മുഹമ്മദ് വടക്കേകര, ഫെലിക്‌സ് ഡിസൂസ, കെ വി പത്മനാഭ9, എം ശെഫീഖ്, ടി എം കുഞ്ഞമ്പു, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.

ഭൂസമര സമിതി ജില്ലാ കണ്‍വീനര്‍ പികെ അബ്ദുല്ല സ്വാഗതവും ശാന്ത ആയിറ്റി നന്ദിയും പറഞ്ഞു.

KCN

more recommended stories