രക്ത ദാനം മഹാ ദാനം, രക്ത ദാനം ജീവ ദാനം: രക്തദാന ക്യാമ്പെയിന്‍ സംഘടിപ്പിച്ചു

ചൗക്കി: ‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന.

നെഹ്‌റു യുവകേന്ദ്രയും ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ട് സര്‍വ്വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പെന്‍ സംഘടിപ്പിച്ചു. ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ വെച്ച നടത്തിയ ക്യാമ്പൈന്‍ നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്റെ അധ്യക്ഷതയില്‍ സര്‍വ്വാന്‍സ് ക്ലബ് സെക്രട്ടറി സിറാജ് ഉദ്ഘാടനം ചെയ്തു. 50 ഓളം സര്‍വ്വാന്‍സ് ക്ലബ് മെംബര്‍മ്മാര്‍ ക്യാമ്പയിനില്‍ സംബന്ധിച്ചു.

KCN

more recommended stories