രക്ഷിതാക്കള്‍ക്ക് പാരന്റിംഗ് ക്ലാസ്സ് നടത്തി

രക്ഷിതാക്കള്‍ക്ക് പാരന്റിംഗ് ക്ലാസ്സ് നടത്തി

കാസര്‍കോട്: കേരളീയ പൊതുവിദ്യാഭ്യാസ രംഗത്തിന് പുത്തനുണര്‍വ് പകര്‍ന്ന് അട്ക്കത്ത്ബയല്‍ ഗവ: യു പി സ്‌കൂള്‍ രക്ഷാകര്‍ത്തൃ സംഗമം നടത്തി. മാറിയ സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വം ഓര്‍മ്മപ്പെടുത്തുന്ന പരിശീലനകളരിയായി മാറി പാരന്റിംഗ് സംഗമം. യുവ സാഹിത്യകാരനും പ്രഭാഷകനുമായ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷനായി. എസ് എം സി ചെയര്‍മാന്‍ കെ യെന്‍ വേണുഗോപോലന്‍, കെ സുബ്രമണ്യന്‍, വി രാംമനോഹര്‍, എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ യു രാമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories