നിരോധിച്ച 500 രൂപ നോട്ടുകളുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിരോധിച്ച 500 രൂപയുടെ രണ്ട് ലക്ഷത്തി അഞ്ഞൂറ് രൂപയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കര്‍ണാടക ബെല്‍ത്തങ്ങാടി മുണ്ടാജെ സോമന്തടുക്കയിലെ ബഷീര്‍ (42), ബെല്‍ത്തങ്ങാടി ഉജിറെയിലെ ഹക്കീം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് കെടഞ്ചി എന്ന സ്ഥലത്ത് വെച്ച് കെ.എ 21 എ261 നമ്ബര്‍ ടാറ്റാ ഇന്‍ഡിക്ക കാര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറിനകത്ത് നിന്നും നോട്ടുകള്‍ കണ്ടെടുത്തത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്.

നിരോധിച്ച 500 ന്റെ 401 നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബദിയടുക്കയില്‍ ആര്‍ക്കാണ് ഇവര്‍ പണം കൈമാറാന്‍ കൊണ്ടുവന്നത് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

KCN