കാശ്മീരില്‍ വീണ്ടും പാക്ക് വെടിവെയ്പ്പ് : ആക്രമണത്തില്‍ രണ്ടു മരണം

ശ്രീനഗര്‍: രാജ്യാന്തര അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ രണ്ടു മരണം. നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ ആര്‍.എസ്.പുര സെക്ടറിലാണ് പാക്ക് സൈന്യം ആക്രമണം നടത്തിയത്.

പാക്കിസ്ഥാന്റെ പ്രകോപനത്തെ തുടര്‍ന്ന് രാജ്യാന്തര അതിര്‍ത്തിയിലുടനീളം സുരക്ഷയും തിരച്ചിലും ശക്തമാക്കി സൈന്യം തിരിച്ചടിക്കുകയാണ്. ആര്‍.എസ്.പുര സെക്ടറില്‍ കഴിഞ്ഞ ദിവസം പാക്ക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാനും 17കാരിയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ വീണ്ടും ആക്രമണം നടത്തിയത്. പൂഞ്ച് സെക്ടറില്‍ ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ നാല് പാക്ക് സൈനികര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

KCN

more recommended stories