മില്ലത്ത് സാന്ത്വനം; സ്‌കൂള്‍ ലൈബ്രറിയിലേക്ക് ബുക്കുകള്‍ വിതരണം ചെയ്തു

ചിത്താരി : മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി പ്രവര്‍ത്തകര്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് ബുക്കുകള്‍ വിതരണം ചെയ്തു. ഗവണ്മെന്റ് സ്‌കൂള്‍ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകര്‍ ഹിമയത്തുല്‍ ഇസ്ലാം എ.യു.പി. സ്‌കൂള്‍ ലൈബ്രറിയിലേക്ക് 55 ബുക്കുകള്‍ വിതരണം ചെയ്തത്. അറബിക്കഥകളും, ഈസോപ്പ് കഥകളും, നാടന്‍ കഥകളുമടങ്ങുന്ന ശേഖരണമാണ് വിതരണം ചെയ്തത്. വായന അന്യമാകുന്ന ഈ കാലഘട്ടത്തില്‍ വായന പരിപോഷിപ്പിക്കേണ്ടത് ഓരോ ആളുകളുടെയും, സന്നദ്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണെന്നും, ആ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും മില്ലത്ത് സാന്ത്വനം മുഖ്യ രക്ഷാധികാരി എ .കെ .അന്തുമായി പറഞ്ഞു. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞഹമ്മദിനു മില്ലത്ത് സാന്ത്വനം മുഖ്യ രക്ഷാധികാരി എ .കെ . അന്തുമായി ബുക്കുകള്‍ സ്‌കൂള്‍ ലൈബ്രറിയിലേക്ക് കൈമാറി. മില്ലത്ത് സാന്ത്വനം പ്രവര്‍ത്തകരായ കെ.സി. മുഹമ്മദ് കുഞ്ഞി, എ.കെ.അബ്ദുല്‍ ഖാദര്‍, റിയാസ് അമലടുക്കം, ഐ.എം.സി.സി പ്രവര്‍ത്തകരും മില്ലത്ത് സാന്ത്വനം പ്രവാസി ഭാരവാഹികളുമായി നാച്ചു ചിത്താരി, റഷീദ് കുളിക്കാട്, മജീദ് കൊളവയല്‍, ഖാദര്‍ ചിത്താരി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

KCN

more recommended stories