പെരിയയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി; സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

പെരിയ: പെരിയയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കൈയ്കാലുകള്‍ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണവും പണവും നഷ്ട്ടപ്പട്ടതായി സംശയം. വീട്ടില്‍ തനിച്ച് താമസിക്കുന്ന ആയംമ്പാറയിലെ സുബൈദ(60)യാണ് കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് ഉന്നത പോലീസുദ്യോഗസ്ഥരും ബേക്കല്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.

സ്ഥിരമായി തൊട്ടടുത്ത വീട്ടില്‍ പോകാറുള്ള സുബൈദയെ ഉച്ചയായിട്ടും പുറത്തു കാണാത്തതിനെ തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടുകാര്‍ അന്വേഷിച്ച് ചെന്നപ്പേഴാണ് സുബൈദയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തിടെ നടന്ന സമാനമായ രണ്ടാമത്തെ കൊലപാതകമാണ്. നേരത്തെ പനയാല്‍ കാട്ടിയടുക്കത്തെ ദേവകിയെന്ന 65കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

KCN

more recommended stories