ക്രിയാത്മക വിദ്യാര്‍ത്ഥിത്വത്തിന് അപ്സര ‘ഇന്നോസ് 2018’ എക്സ്പോ

കാസര്‍കോട് : പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകല ശേഷി വളര്‍ത്തിയെടുക്കുവാനും പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സക്രിയമാക്കുവാനും കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂളില്‍ ഇന്നോസ് 2018 എക്സ്പോ (വിദ്യാഭ്യാസ പ്രവദര്‍ശമേള) ജനുവരി 22, 23 തീയ്യതികളിലായി സംഘടിപ്പിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശന മേളയില്‍ ശാസ്ത്ര, സാങ്കേതിക, സാമൂഹിക, ഭൗതിക, രസതന്ത്ര, പുരാവസ്തു, കരകൗശല മേഖലകളിലെ വസ്തുക്കളും പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജിന്റെ അനാട്ടമി വിഭാഗം, മഹാത്മ മോഡല്‍ ബഡ്സ് സ്‌കൂള്‍, മാര്‍ത്തോമാ കോളേജ് ചെര്‍ക്കള, അല്‍-റാസി കാസര്‍കോട്, മാലിക് ദിനാര്‍ ഗ്രാജ്വേഷന്‍ കോളേജ്, സെഞ്ച്വറി ഡെന്റല്‍ കോളേജ്, റോഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ്, പാമ്പ് പ്രദര്‍ശനം തുടങ്ങിയവരുടെ സ്റ്റാളുകളും എക്സ്പോയില്‍ ഒരുക്കുന്നുണ്ട്.

എക്സ്പോയുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം 22 ന് ഉച്ചയ്ക്ക് 2 മണിക്ക് സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള എം ഹനീഫിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു നിര്‍വ്വഹിക്കും. ചടങ്ങില്‍ സി പി സി ആര്‍ ഐ സീനിയര്‍ ശാത്രജ്ഞന്‍ കെ ഷംസുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് എം എ ഹാരിസ്, പ്രന്‍സിപ്പാള്‍ അന്‍വര്‍ അലി വി, അഡ്വ. വിപിഎ സിദ്ധിഖ്, വിന്‍സ് സോണി, വൈ. രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN