സഹകരണ സ്റ്റേഷനറി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് പ്രിന്റിംഗ് ആന്റ് മള്‍ട്ടി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച സ്റ്റേഷനറി യൂണിറ്റ് കാസര്‍കോട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സഹകരണ സംഘം റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍ വി. കുഞ്ഞിക്കണ്ണന്റെ അധ്യക്ഷതയില്‍ കാസര്‍കോട് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ. അനില്‍കുമാര്‍ ആദ്യവില്‍പനയും, സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാര്‍ സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ വില്പനയും നടത്തി. ഡോ. രാജഗോപാലന്‍, സംഘം ഡയറക്ടര്‍മാരായ പി. കേളു മണിയാണി, എ.വിജയകുമാര്‍, സി.പി.ബിന്ദു, രജിതകുമാരി, കെ.കുഞ്ഞരന്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് പി. ഗിരിധരന്‍ സ്വാഗതവും സെക്രട്ടറി പി.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories