കഞ്ചാവുമായി പിടിയിലായ കോളജ് വിദ്യാര്‍ത്ഥികളെ കോടതി റിമാന്‍ഡ് ചെയ്തു

കാസര്‍കോട്: രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ കോളജ് വിദ്യാര്‍ത്ഥികളെ കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ ആറളം സ്വദേശിയുമായ ഷാന്‍ സെബാസ്റ്റ്യന്‍(20), മംഗളൂരുവിലെ ശ്രീനിവാസ് കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ കരിക്കോട്ടക്കണി കുമ്മന്തോടിലെ ഡൊണാള്‍ഡ് കുഞ്ഞിമോന്‍(20) എന്നിവരെയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

കാസര്‍കോട് ടൗണ്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും വ്യാഴാഴ്ച പുലര്‍ച്ചെ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും പിടികൂടിയത്. ഷാന്‍ ഗവ. കോളേജിലെ എസ് എഫ് ഐ നേതാവായാണ് അറിയപ്പെടുന്നത്. എന്നാല്‍ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷാനിനെ സംഘടനയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നതായി എസ് എഫ് ഐ നേതൃത്വം വിശദീകരിക്കുന്നു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ഇവര്‍ എത്തിയ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട്ട് നിന്നും മംഗളൂരുവിലെ കോളേജിലേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും പോലീസ് പിടിയിലായത്. കുമ്ബള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കഞ്ചാവ് തലവന്‍ മുന്നയുടെ ഏജന്റാണ് വിദ്യാര്‍ത്ഥി നേതാവെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

KCN

more recommended stories