കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി റിപ്പോര്‍ട്ട്. ആയുധധാരികളായ നാലംഗ സംഘം വീട്ടിലെത്തിയതായി കുണ്ടുതോട് സ്വദേശി ഏബ്രഹാമാണ് പൊലീസില്‍ പരാതി നല്‍കിയത്.

നാലംഗ സംഘം ഇന്നലെ വൈകുന്നേരും ഇവരുടെ വീട്ടിലെത്തുകയും ഭീഷണി പെടുത്തി ഭക്ഷണം പാചകം ചെയ്യിച്ചതായുമാണ് പരാതിയില്‍ പറയുന്നത്. ചായ ആവശ്യപ്പെട്ടെത്തിയ ഇവര്‍ ഭക്ഷണം പാകം ചെയ്യാന്‍ പറഞ്ഞു. ഇവരുടെ കൈവശം ആയുധം കണ്ടതിനെ തുടര്‍ന്ന് ഭയന്ന വീട്ടുകാര്‍ ഇവരുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു.

പിന്നീട് വീട്ടിലുണ്ടായിരുന്ന അരിയുള്‍പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ എടുത്തുകൊണ്ട് ഇവര്‍ കാട്ടിലേക്ക് കയറി. ഇതേതുടര്‍ന്ന് ഇന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സായുധ പൊലീസ് സംഘം ഏബ്രഹാമിന്റെ വീടിന്റെ പരിസരത്ത് പരിശോധന നടത്തി വരികയാണ്. മാവോയിസ്റ്റുകള്‍ തന്നെയാണ് ഏബ്രഹാമിന്റെ വീട്ടില്‍ എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

KCN

more recommended stories