കൂത്തുപ്പറമ്പില്‍ എ.ബി.വി.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപ്പറമ്പില്‍ എ.ബി.വി.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കാക്കയങ്ങാട് ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ത്ഥി ശാ്യമപ്രസാദാണ് വെട്ടേറ്റു കൊല്ലപ്പെട്ടത്. കണ്ണവത്ത് ബൈക്കില്‍ സഞ്ചരിക്കവെയാണ് ശ്യാമപ്രസാദിനെ കാറില്‍ എത്തിയ മുഖംമൂടി സംഘം ആക്രമിച്ചത്. വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ശ്യാമപ്രസാദിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നാണ് സൂചന.

KCN

more recommended stories