ബാച്ചിലേഴ്‌സ് ഹോസ്റ്റലിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണം: കെജിഒഎ വിദ്യാനഗര്‍ ഏരിയാസമ്മേളനം

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വളരെ പരിമിതമായ താമസസൗകര്യങ്ങള്‍ മാത്രമുള്ള ജില്ലാ ആസ്ഥാനത്ത് അനുവദിച്ച ബാച്ചിലേഴ്‌സ് ഹോസ്റ്റലിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വിദ്യാനഗര്‍ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം തോമസ് ഉദ്ഘാടനം ചെയ്തു. കെ തമ്പാന്‍ അധ്യക്ഷനായി. ബി ഭാസ്‌കരന്‍ റിപ്പോര്‍ട്ടും റിജു മാത്യു അനുശോചന പ്രമേയവും കെ ജയചന്ദ്രന്‍ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി എ വി പ്രഭാകരന്‍, സംസ്ഥാനകമ്മിറ്റി അംഗം കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: കെ ജയചന്ദ്രന്‍ (പ്രസിഡന്റ്), കെ ലസിത, സി രാജരാം (വൈസ് പ്രസിഡന്റ്), ബി ഭാസ്‌കരന്‍ (സെക്രട്ടറി), പി ഈശ്വരനായ്ക്, എം ഗംഗാധരന്‍ നായര്‍ (ജോയിന്റ് സെക്രട്ടറി), കെ മുരളീധരന്‍ (ട്രഷറര്‍).

KCN

more recommended stories