സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അല്ല: ജസ്റ്റീസ് കുര്യന്‍ ജോസഫ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ അല്ലെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ്. വ്യക്തിപരമായ തിരുത്തലുകളല്ല സംവിധാനത്തിലുള്ള തിരുത്തലുകളാണ് ആവശ്യപ്പെടുന്നതെന്ന്. വൈകാതെ അത്തരം തിരുത്തലുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും കുര്യന്‍ ജോസഫ് പറഞ്ഞു. ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുമായി ജഡ്ജിമാര്‍ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റീസും മുതിര്‍ന്ന ജഡ്ജിമാരും തമ്മിലുള്ള ഭിന്നതയ്ക്ക് ഇതുവരെ പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജസ്റ്റീസുമാരായ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയി, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വിമര്‍ശനം ഉന്നയിച്ചത്.

KCN

more recommended stories