കാസര്‍കോട് പൊയിനാച്ചിയില്‍ വാഹനാപകടം: അമ്മയും മകളും മരിച്ചു

കാസര്‍കോട്: ദേശീയപാത പൊയിനാച്ചിയില്‍ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. ഓട്ടോ യാത്രക്കാരായ ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (32), മകള്‍ വിസ്മയ (13) എന്നിവരാണു മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ രാജനെയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്കു മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് അതേ ലോറി വീണാണ് രണ്ട് പേര്‍ മരിച്ചത്.

ബഡിച്ചാലില്‍നിന്നു പുല്ലുരിലേക്കു പോകുവായിരുന്നു ഓട്ടോ. കാഞ്ഞങ്ങാടു ഭാഗത്തുനിന്നു കാസര്‍കോടേക്കു വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

KCN

more recommended stories