ആറു വര്‍ഷത്തെ പ്രണയസാഫല്യം; നടി ഭാവന വിവാഹിതയായി

തൃശ്ശൂര്‍: ആറു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ നടി ഭാവനയ്ക്ക് നവീന്‍ മിന്നു ചാര്‍ത്തി. തൃശ്ശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ശേഷം നവദമ്ബതികള്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരത്തിന് പോകും. ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവര്‍ ഇവിടുത്തെ ചടങ്ങുകളില്‍ പങ്കെടുക്കും.

വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലാണ് സിനിമ മേഖലയില്‍ നിന്നുള്ളവര്‍ക്ക് വിരുന്ന് നിശ്ചയിച്ചിരിക്കുന്നത്. പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. വിവാഹത്തില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.

താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഒമ്ബതിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു ആദ്യം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പിന്നീടിത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

KCN

more recommended stories