കരിപ്പോടി ശ്രി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം; നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

പാലക്കുന്നു: കരിപ്പോടി ശ്രി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മ കലശോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം മുഖ്യ സ്ഥാനികന്‍ കണ്ണന്‍ അന്തിത്തിരിയന്‍ ക്ഷേത്ര പ്രസിഡന്റ് വി.വി കൃഷ്ണന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.ഫെബ്രുവരി 19 ന് പതിനെട്ട് പ്രാദേശിക കമ്മറ്റികളുടെയും കെ.ടി.കെ യു.എ.ഇ യുടെയും നേതൃത്വത്തില്‍ വെടിത്തറക്കല്‍ ത്രയംബകേശ്വര്‍ ഭജനമന്ദിരത്ത് നിന്ന് കലവറ ഘോഷയാത്രയോട് കൂടി പുനപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും.

ചടങ്ങില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍സത്യന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു, കരുണാകരന്‍ കോമരം ,ബാലഗോപാലന്‍, മാതൃസമിതി സെക്രട്ടറി തങ്കമണി, കാസറകോട് തഹസില്‍ദാര്‍ നാരായണന്‍ ,ശങ്കരന്‍ ഞെക്ലി തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു, ജനറല്‍ കണ്‍വീനര്‍ കെ.കുഞ്ഞിരാമന്‍ വെടിക്കുന്ന് സ്വാഗതവും തമ്പാന്‍ ചേടിക്കുന്ന് നന്ദിയും പറഞ്ഞു.

KCN

more recommended stories