കുവൈറ്റ് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘത്തിന്റെ കമ്മിറ്റി നിലവില്‍ വന്നു

കുവൈറ്റ് : റിട്ടേര്‍ണിംഗ് ഓഫീസര്‍ ഇഖ്ബാല്‍ മാവിലാടത്തിന്റെ നിയത്രണത്തില്‍ 2018 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് ഫൈസല്‍ സി.എച്., ജനറല്‍ സെക്രെട്ടറി സുബൈര്‍ കള്ളാര്‍, ട്രെഷറര്‍ മൊയ്ദു ഇരിയ, ഓര്‍ഗനൈസിംഗ് സെക്രെട്ടറി സുഹൈല്‍ ബല്ല എന്നിവരെയും വൈസ് പ്രെസിഡന്റുമാരായി അബ്ദുല്‍ റഹ്മാന്‍ പി.ച്, ഹനീഫ് പാലായി, ശംസുദ്ധീന്‍ എച്, ജോയിന്റ് സെക്രെട്ടറിമാരായി അഷ്റഫ് കെ, ഹാരിസ് മുട്ടുംതല, മുഹമ്മദ് ഹദ്ദാദ്, ഓഡിറ്റര്‍ അബ്ദുല്‍ റഹ്മാന്‍ ചുള്ളിക്കര എന്നിവരെയും തിരഞ്ഞെടുത്തു.

അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് സംഘീ ഉപദേശക സമിതി ചെയര്‍മാന്‍ മഹമൂദ് അബ്ദുല്ല അപ്‌സര ഉദ്ഘാടനം ചെയ്തു 2017 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഹനീഫ് പാലായി അവതരിപ്പിച്ചു, സാമ്പത്തിക റിപ്പോര്‍ട്ട് ട്രെഷറര്‍ സുബൈര്‍ കള്ളാറും അവതരിപ്പിച്ചു. മുഖ്യ പ്രഭാഷണം നടത്തി സംഘീ ഓഡിറ്റര്‍ മൊയ്ദു ഇരിയ പ്രസംഗിക്കുകയും സംഘീ ഉപദേശക സമിതി അംഗം പാലക്കി അബ്ദുല്‍ റഹ്മാന്‍ സാഹിബ് സംഘത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരിക്കുകയും ചെയ്തു..പുതിയ കമ്മിറ്റിക്ക് ആശംസയര്‍പ്പിച്ചു പടിഞ്ഞാര്‍ അബ്ദുല്ല, മജീദ് സി.ച്., കമറു സി., മുഹമ്മദ് ആവിക്കല്‍, മുഹമ്മദ് ആറങ്ങാടി, മുഹമ്മദ് കുഞി സി.ച്.എന്നിവരും പ്രസംഗിച്ചു. സ്വാഗതം ഹനീഫ് പാലായും, നന്ദി സുബൈര്‍ കള്ളാറും പറഞ്ഞു.

KCN