സര്‍വ്വാന്‍സ് ചൗക്കിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: എ എ ജലില്‍

ദുബായ്: സര്‍വ്വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് നാടിന്റെ സാമുഹിക സാംസ്‌കാരിക ജിവകാരുണ്യ രംഗങ്ങളില്‍ നടത്തി വരുന്ന ഇടപെടലുകള്‍ മാതൃകാപരവും അഭിനന്ദാര്‍ഹവുമാണെന്ന് മൊഗ്രാല്‍ പുത്തുര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലില്‍. സര്‍വ്വാന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ അടുത്ത കാലങ്ങളിലായി നടത്തിയ ചൗക്കി ടൗണ്‍ ശുചികരണവും, സ്ട്രിറ്റ് ലൈറ്റ് പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യ വാഹന സര്‍വ്വിസ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എന്തു കൊണ്ടും മറ്റു സംഘടനകള്‍ മാതൃകയാക്കണമെന്നും ദുബായില്‍ നടന്ന സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എ എ ജലില്‍. പരിപാടിയില്‍ സര്‍വ്വാന്‍സ് യു.എ.ഇ കമ്മിറ്റിയുടെ സ്‌നേഹോപഹാരം സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ നല്‍കി ആദരിച്ചു. അന്‍വര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശബിര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് കുഞ്ഞി കിഴുര്‍, ഹനിഫ് ഒമാന്‍, സിദ്ധിക്ക് ചൗക്കി, നസിര്‍ ഐവ, ജലില്‍, ബിരാന്‍ ഐവ എന്നിവര്‍ ആശംസ പ്രസംഗം നടത്തി, ആസി, ഷാഫി, അത്തിഫ്, ജലില്‍, അര്‍പ്പു, അജ്ജു, സവാദ്, ഷിഹാബ്,ആഷിക്ക്, അശ്രിദ് എന്നിവര്‍ പങ്കെടുത്തു. എം എ ഹാരിസ് നന്ദിയും പറഞ്ഞു.

KCN

more recommended stories