ചേര്‍ത്തല കെ.വി.എം സമരം: നഴ്‌സുമാര്‍ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്. കഴിഞ്ഞ 154 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമാണ് സംഘടനയുടെ ആവശ്യം.

2013ലെ മിനിമം വേതനം പോലും നല്‍കാന്‍ തയ്യാര്‍ ആകാത്ത കെ.വി.എം മാനേജ്മന്റ് നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചിരുന്നു. 12 മുതല്‍ 16 മണിക്കൂര്‍ വരെ ആയിരുന്നു ജോലി സമയം. ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ഒരു സര്‍ക്കാര്‍ നിയമാനുസൃതമായ ഒരു ആനുകൂല്യങ്ങളും ഇത് വരെ മാനേജ്മന്റ് നടപ്പാക്കിയിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

അവകാശങ്ങള്‍ ചോദിച്ച നഴ്‌സുമാരെ പുറത്താക്കി കൊണ്ടാണ് കെ.വി.എം മാനേജ്മന്റ് പ്രതികരിച്ചത്. ഇത്തരത്തില്‍ ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന മാനേജ്‌മെന്റിനെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാര്‍ ആകണം. അല്ലാത്ത പക്ഷം സംഘടനക്ക് സംസ്ഥാന വ്യാപകമായ പണിമുടക്കിലേക്ക് കടക്കേണ്ടിവരുമെന്ന് യു.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് അറിയിച്ചു.

KCN