ദുബായ് കെ.എം.സി.സി 2018: പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി

ദുബായ്: ദുബായ് കെ.എം.സി.സി 2018 – 2021 കാലത്തേക്കുള്ള മെമ്പര്‍ഷിപ്പ് പള്ളിക്കര പഞ്ചായത്ത് തല ഉദ്ഘടനം യു.എ.ഇ കെഎംസിസി ഉപദേശക സമിതി വൈ: ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായ ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജിക്ക് നല്‍കി കൊണ്ട് ജില്ലാ സെക്രട്ടറി റഷീദ് ഹാജി നിര്‍വ്വഹിച്ചു.

സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സ്വാന്തനത്തിന്റെ വഴി തുറന്ന് പ്രവര്‍ത്തിക്കുന്ന പ്രവാസി കൂട്ടാഴ്മയായ കെ.എം.സി.സി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്നും മാത്യകാ പരമാണെന്ന് ഡോക്ടര്‍ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു .

കടങ്ങളും കടമകളുമായി കടലുകടന്നവര്‍ പ്രവാസ ലോകത്ത് തീര്‍ക്കുന്ന നന്മയുള്ള പ്രവര്‍ത്തനങ്ങള്‍ സി.എച്ച് സെന്റര്‍ ആയും ബൈത്തു റഹ്മയായും ഉയര്‍ന്ന് കഴിഞ്ഞു.

പാവപ്പെട്ടവന്റെ ആശ്രയമായി പ്രതീക്ഷയായി നില കൊള്ളുന്ന കെ.എം.സി.സി കേരളക്കരക്ക് തന്നെ അഭിമാനമാണ്

മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടന ചടങ്ങില്‍ പള്ളിക്കര സി.എച് സെന്റര്‍ ചെയര്‍മാന്‍ പി.എ. അബൂബക്കര്‍ ഹാജി, പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് സി.എ. ബഷീര്‍, ജനറല്‍ സെക്രട്ടറി ഹക്കീര്‍ ചെരുമ്പ, മുഹമ്മദ് കുഞ്ഞി പള്ളിക്കര, സവാദ് പി.കെ, അബ്ദുല്ല ജോളി നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories