അഭയകേസ്: മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തു. ക്രൈംബ്രാഞ്ച് മുന്‍ എസിപി കെടി മൈക്കിളിനെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ട സംഭവത്തിലാണ് മൈക്കിളിനെ നാലാം പ്രതിയാക്കിയിരിക്കുന്നത്.

തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരാന്‍ കോടതി കെടി മൈക്കിളിനോട് നിര്‍ദേശിച്ചു.

സിസ്റ്റര്‍ അഭയയുടെത് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെടി മൈക്കിള്‍ ആയിരുന്നു. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ഡയറിയും ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കോട്ടയം ഡിആര്‍ഒ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുന്‍പ് ഇവ നശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ ഗൂഢാലോചന ഉണ്ടെന്നും അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ക്കണമെന്നുമായിരുന്നു ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് കെടി മൈക്കിളിനെ പ്രതി ചേര്‍ക്കാന്‍ കോടതി ഉത്തരവിട്ടത്.

ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍.

KCN

more recommended stories