എ.എ. ജലീലിന് ചൗക്കി ഗ്രീന്‍ ഹൗസില്‍ സ്വീകരണം

ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ ലെത്തിയ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എ.എ. ജലീലിന് ചൗക്കി ഗ്രീന്‍ ഹൗസ് ദുബായില്‍ സ്വീകരണം നല്‍കി.

ദേര നൈഫിലെ ചൗക്കി ഗ്രീന്‍ ഹൗസില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങ് നിസാം ചൗക്കിയുടെ അധ്യക്ഷതയില്‍ വ്യവസായിയും ജി.സി.സി കെ.എം.സി.സി ചൗക്കി മേഖലാ പ്രസിഡന്റുമായ ഹനീഫ് ബദ്രിയ ഉദ്ഘാടനം ചെയ്തു. എ എ ജലീലിനുള്ള ചൗക്കി ഗ്രീന്‍ ഹൗസിന്റെ സ്‌നേഹോപഹാരം ഖലീല്‍ കുന്നില്‍ സമ്മാനിച്ചു.
ദുബൈ കെ എം സി സി കാസര്‍ഗോഡ് മണ്ഡലം സെക്രട്ടറി സിദ്ധീഖ് ചൗക്കി, നസീര്‍ ഐവ, മുഹമ്മദ് കുഞ്ഞി എം.വി, കുഞ്ഞാമു കീഴൂര്‍, അബ്ദുല്‍റഹിമാന്‍ തോട്ടില്‍, ഹസൈനാര്‍ ചൗക്കി, ഉപ്പി കല്ലങ്കൈ, ഷക്കീല്‍ എരിയാല്‍, സലാഹു കടവത്ത്, നിസാം പുളിക്കൂര്‍, ഗഫൂര്‍ അക്കരക്കുന്ന്, ആതിഫ് കുന്നില്‍, അബൂബക്കര്‍ മുക്രി, ഷുക്കൂര്‍ കല്ലങ്കൈ, സുബൈര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തഹ്‌സീന്‍ മൂപ്പ സ്വാഗതവും ഖലീല്‍ ചൗക്കി നന്ദിയും പറഞ്ഞു.

KCN

more recommended stories