ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് സ്ഥാനാരോഹണം നടന്നു

ബേക്കല്‍: ജെസിം. പി.കെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ടിന്റെ സ്ഥാനാരോഹണ പരിപാടിയില്‍ പ്രസിഡന്റ് ഷാനവാസ് എം.ബിയും ഭാരവാഹികളും സ്ഥാനമേറ്റെടുത്തു.

ഗ്രീന്‍ വുഡ്‌സ് പബ്ലിക്ക് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ജെ.സി.ഐ ഇന്ത്യ മുന്‍ അധ്യക്ഷന്‍ ഇ.ആര്‍. പ്രമോദ് കുമാര്‍ മുഖ്യാതിഥിയും മേഖല പ്രസിഡന്റ് കെ വി സുധീഷ്, ഗ്രീന്‍ വുഡ്‌സ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗണേഷ് കട്ടയാട്ട് എന്നിവര്‍ വിശിഷ്ടാതിഥിയായും പങ്കെടുത്തു.

മികച്ച ബിസിനസ് സംരഭകനുള്ള പുരസ്‌കാരം എം.ടി. മുഹമ്മദ് ഹാജി ഏറ്റുവാങ്ങി. നിതീഷ്, സാലിം ബേക്കല്‍, അസറുദ്ധീന്‍ മൂലയിയില്‍, അബ്ദുല്‍ ഫത്താഹ്, സൈഫുദ്ദീന്‍ കളനാട്, സമീര്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories