കേരള മാപ്പിള കലാ അക്കാദമി: സ്‌നേഹാദരവും ഇശല്‍ സന്ധ്യയും ഫെബ്രുവരി രണ്ടാംവാരം കാസര്‍കോട്

കാസര്‍കോട്: കേരള മാപ്പിള കലാ അക്കാദമിയുടെ ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ വിവിത മേഖലയില്‍ കഴിവ് തെളിയിച്ച പ്രമുഖരെ ആദരിക്കലും ഇശല്‍ സന്ധ്യയും സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം കാസര്‍കോട് സന്ധ്യ രംഗത്തില്‍ നടക്കുന്ന പരിപാടിയില്‍ മാപ്പിള കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയില്‍ മര്‍ഹും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവ ചരിത്രം അടങ്ങുന്ന സൈലന്റ് റവലൂഷന്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും. ജില്ല പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നാസര്‍ മാസ്റ്റര്‍ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സംസ്ഥാന ജന സെക്രട്ടറി ആരിഫ് കാപ്പില്‍, സെക്രട്ടറി മുജീബ് കമ്പാര്‍, ജില്ല ഭാരവാഹികളായ ഇസ്മായില്‍ തളങ്കര, സി എ അഹ്മദ് കബീര്‍, എം എ നജീബ്, ശരീഫ് കാപ്പില്‍, അബ്ദുല്‍ ഖാദര്‍ വില്‍ റോഡി, സിദ്ധീഖ് എരിയാല്‍, സംസ്ഥാന സമിതി അംഗം അഡ്വ. ബി എഫ് അബ്ദുല്‍ റഹിമാന്‍, കവി പി ഇ എ റഹ്മാന്‍ പാണത്തൂര്‍, മുജീബ് തളങ്കര, ഇര്‍ഷാദ് ഹുദവി ബെദിര, ഇല്യാസ് ഹുദവി ഉറുമി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, മഹ്മൂദ് മവ്വല്‍, ഇഷല്‍ കൂട്ടം സംസ്ഥാന സെക്രട്ടറി സിനാന്‍ ചൗക്കി, സഫ്വാന്‍ ചടേക്കാല്‍, ശാക്കിര്‍ അഹ്മദ് ബിലാല്‍, അലി ഹൈദര്‍, ഫാറൂഖ് നാല്‍ത്തടുക്കം, മിഖ്ദാദ് ആലംപാടി, മുഹമ്മദ് മൊഗ്രാല്‍, എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

KCN

more recommended stories