യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം

മലപ്പുറം: നാളെ മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കാന്‍ തീരുമാനം. യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം.

പെരിന്തല്‍മണ്ണയില്‍ മുസ്ലീംലീഗ് ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അത്യാവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

KCN

more recommended stories