യാത്രക്കാരുടെ തിരക്ക്: സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും

കോഴിക്കോട്: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് എറണാകുളം-യശ്വന്ത്പുര്‍, കൊച്ചുവേളി-മംഗളൂരു എന്നീ റൂട്ടില്‍ സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി നാലു വരെയാണ് പ്രത്യേക സര്‍വിസ്. എറണാകുളത്തുനിന്ന് ജനുവരി 24ന് ഉച്ചക്ക് 2.45ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 4.30ന് യശ്വന്ത്പുരിലെത്തും. ആലുവ, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, ബംഗാരപ്പേട്ട്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.ജനുവരി 26, ഫെബ്രുവരി രണ്ട് ദിവസങ്ങളില്‍ വൈകീട്ട് 6.35ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ജനുവരി 28, ഫെബ്രുവരി നാല് ദിവസങ്ങളില്‍ മംഗളൂരുവില്‍നിന്ന് ഉച്ചതിരിഞ്ഞ് 3.40ന് തിരിച്ച് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക്െകാച്ചുവേളിയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.

KCN

more recommended stories