സി.എച്ച്. മുഹമ്മദ് കുഞ്ഞി നിര്യാതനായി

ചേരങ്കൈ : പൊതു പ്രവര്‍ത്തകനും, കുമ്പള ഗോള്‍ഡ് കിംഗ് ജ്വല്ലറി മാനേജിംഗ് പാര്‍ട്ട്ണറുമായ ചേരങ്കൈയിലെ സി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജി (70) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മുസ്ലിം ലീഗ് വാര്‍ഡ് വൈസ് പ്രസിഡന്റ്, ചേരങ്കൈ ജമാഅത്ത് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. ചേരങ്കൈ ജമാഅത്ത് മുന്‍ സെക്രട്ടറിയായിരുന്നു.

ഭാര്യ തെക്കില്‍ തായല്‍ മാളികയിലെ കുഞ്ഞിബി. മക്കള്‍: ഷെക്കീല, ഷാനവാസ്, സാജിദ. മരുമക്കള്‍: കെ.എസ്. അബ്ദുല്‍ ഹക്കീം., ഷമീം ബാങ്കോട്, ശബാന. സഹോദരങ്ങള്‍ : റഷീദ്, ജലീല്‍, പരേതരായ ഹമീദ്, ആയിഷ. മയ്യിത്ത് ചേരങ്കൈ ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കും.

KCN

more recommended stories