മോട്ടോര്‍ വാഹന പണിമുടക്ക്: കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും

കൊച്ചി: പെട്രോള്‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സംസ്ഥാന വ്യാപകമായി നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും. മുഖ്യമന്ത്രിയുമായി ചൊവ്വാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കില്‍ പങ്കെടുക്കാന്‍ തൊഴിലാളി സംഘടനകള്‍ ആഹ്വാനം നല്‍കിയത്.

പണിമുടക്കില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്കു പുറമെ മത്സ്യത്തൊഴിലാളി സംഘടനകളും പങ്കെടുക്കും. അന്നേ ദിവസം ഹാര്‍ബറുകള്‍ നിശ്ചലമായിരിക്കും. ബോട്ടുടമകളും കച്ചവടക്കാരും സമരത്തില്‍ പങ്ക് ചേരും.

KCN

more recommended stories