ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ എന്‍.ഐ.എ അന്വേഷണം വേണം: ഒ.നിധീഷ്

കാഞ്ഞങ്ങാട്: കണ്ണൂരില്‍ നടന്ന എ.ബി.വി.പി പ്രവര്‍ത്തകന്‍ ശാമപ്രസാദിന്റെ കൊലപാതകത്തില്‍ പോപുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ ഗൂഡാലോജന പുറത്ത് കൊണ്ടുവരുവാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിക്കമെന്ന് എ.ബി.വി.പി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് നഗര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം. സമ്മേളനത്തോടനുബന്ധിച്ച് കുന്നുമ്മല്‍ നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥി റാലി സമ്മേളന നഗരിയായ പി സ്മാരക മന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന് ദേശീയ സെക്രട്ടറി ഒ.നിധീഷ് പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചനയോടു കൂടി പരിപാടി ആരംഭിച്ചു.
കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കം കുറിച്ചത് സിപിഎം ആണെന്ന തുറന്ന് പറച്ചിലാണ് പി.ജയരാജന്‍ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജില്ലാ കണ്‍വീനര്‍ ശ്രിഹരി രാജപുരം, ജോയിന്റ് കണ്‍വീനര്‍ സനു പറക്ലായി, ശിവാനി, മൃദുല രാജ്, ലക്ഷ്മി, ജിഷ്ണു, ഹരിദാസ്, ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. എ.ബി.വി.പി കാഞ്ഞങ്ങാട് നഗര്‍ ഭാരവാഹികളായി അതുല്‍ മുരളി (പ്രസിഡന്റ്), ജിഷ്ണു രാജ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

KCN

more recommended stories