മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു

ആലക്കോട് : മകളുടെ വിവാഹ തലേന്ന് പിതാവ് മരണപ്പെട്ടു. ചെറുപാറയിലെ പാപ്പള്ളിയാത്ത് തോമസാ(65)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട തോമസിനെ ഉടന്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂരില്‍ നഴ്‌സായ മകള്‍ ഡെല്‍റ്റീനയും സൗദിയിണ്‍ ജോലി ചെയ്യുന്ന ചെറുപാറയിലെ തേക്കുംകാട്ടില്‍ റോബിനും തമ്മിലുള്ള വിവാഹം നാളെ രാവിലെ 10.30ന് ചെറുപാറ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍നടത്താനിരിക്കെയാണ് തോമസിന്റെ മരണം. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഒത്തു കല്യാണം. മരണത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു.

റോബിന്റെ അനുജന്‍ ഡോണിന്റെ വിവാഹം മറ്റന്നാള്‍ നടത്താനും തീരുമാനിച്ചിരുന്നു. ദീര്‍ഘകാലമായി ചെറുപാറ സെന്റ് സെബാസ്റ്റ്യന്‍സ്് ദേവാലയ ശുശ്രൂഷിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു തോമസ്. ഭാര്യ: ഡെയ്‌സി. സിസ്റ്റര്‍ ഡെല്‍ഫീന മറ്റൊരു മകളാണ്. സഹോദരങ്ങള്‍: പത്രോസ്, തെയ്യാമ്മ, പരേതരായ പൗലോസ്, ചാക്കോ ജോണ്‍ റോസാമ്മ, മറിയാമ്മ. സംസ്‌കാരം നാളെ രാവിലെ 10.30ന് ചെറുപാറ സെന്റ്് സെബാസ്റ്റിയന്‍സ് പള്ളിയില്‍.

KCN

more recommended stories