കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ സര്‍ക്കാര്‍ ഉത്തരവാദിത്വമേല്‍ക്കണം: ബി എം എസ്

കാസര്‍കോട്; സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള ഉത്തരവാദിത്വം കേരള സര്‍ക്കാര്‍ ഏറ്റെടുക്കണം. കഴിഞ്ഞ 5മാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷനില്‍ ഒരുമാസത്തേക്ക് മാത്രമായിട്ടുള്ള തുകയെന്ന് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത് കുടിശ്ശികയുള്ള നാല്മാസത്തെ പെന്‍ഷനും വരും മാസങ്ങളിലെ പെന്‍ഷന്‍ നല്‍കുന്നതും സംബന്ധിച്ച് യാതൊരു അറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കോര്‍പ്പറേഷന്റെ നിത്യവരുമാനം സര്‍ക്കാര്‍ ഖജനാവിലാണ് നിക്ഷേപിക്കുന്നത് സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമത്തിനുള്ള പല പദ്ധതികളും നിര്‍വ്വഹിക്കുന്നത്് ട്രാന്‍സ്്‌പ്പോര്‍ട്ട് കോര്‍പ്പറേഷനാണെന്നിരിക്കെ സര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്വ മേല്‍ക്കണമെന്ന്. ബി.എം.എസ് സംസ്ഥാന സെക്രട്ടറി പി ശശിധരന്‍ പറഞ്ഞു. ബി.എം.എസ് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ഡിപ്പോയ്ക്ക് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

KCN

more recommended stories