പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി അന്തരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി നടി സുപ്രിയാ ദേവി (83) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. 1935ല്‍ ബര്‍മ്മയിയില്‍ ജനിച്ച സുപ്രിയ ഏഴാം വയസില്‍ നാടകത്തിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.

ബസുപരിവാര്‍ എന്ന ചിത്രത്തിലൂടെ ഉത്തംകുമാറിനൊപ്പമായിരുന്നു നായികയായി സിനിമാ പ്രവേശനം.2014ല്‍ രാജ്യം പത്മശ്രീ നല്‍കി സുപ്രിയയെ ആദരിച്ചു. ബംഗാളിലെ പരമോന്നത പുരസ്‌കാരമായ ബംഗാ വിഭൂഷണ്‍, ടൈംസിന്റെ ബിഎഫ്‌ജെഎ പുരസ്‌കാരം എന്നിവയും സുപ്രിയയെ തേടിയെത്തി.

KCN

more recommended stories