പ്രണവിന്റെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ മാസ്സ് മറുപടിയുമായി മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും സുചിത്ര മോഹന്‍ലാലും പത്മ തിയേറ്ററില്‍ സിനിമ കാണാനെത്തിയിരുന്നു. മകന്റെ സിനിമയെക്കുറിച്ച് ചോദിച്ചപ്പോള്‍ വിങ്ങിപൊട്ടുന്ന കാഴ്ചയായിരുന്നു സുചിത്രയുടേത്. അവന്‍ എങ്ങനെയാണോ അത് തന്നെയാണ് സിനിമയിലുമെന്നായിരുന്നു സുചിത്രയുടെ മറുപടി. എന്നാല്‍ മുംബൈയിലെ ഷൂട്ടിങ് ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. മുംബൈ ബാണ്ടു മാഗ്‌നെറ്റ് മാളില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പവും, സുഹൃത്തുക്കള്‍ക്കൊപ്പവും മോഹന്‍ലാല്‍ സിനിമ കാണാനെത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ മോഹന്‍ലാലിനോട് ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നല്ല സിനിമയാണെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

മകന്റെ അഭിനയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടനെന്ന നിലയില്‍ പറയുകയാണെങ്കില്‍ മികച്ച പ്രകടനം തന്നെയാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. അച്ഛനെ വെച്ച് നോക്കുമ്പോള്‍ മകന്റെ അഭിനയം എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ ചിരി മാത്രമായിരുന്നു മറുപടി. അച്ഛന്‍ അഡ്വെഞ്ചറാണ്, ഇപ്പോള്‍ മകനും അഡ്വെഞ്ചറായെന്ന് സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുരാജ് വെഞ്ഞാറന്മൂട് പറഞ്ഞു. അപ്പുവിന്റെ ആദ്യ സിനിമയാണെന്ന് കണ്ടാല്‍ പറയില്ലെന്ന് സുരാജ് കൂട്ടിചേര്‍ത്തു.

KCN

more recommended stories