ജയസൂര്യ ചിത്രം ക്യാപ്റ്റന്‍ ഉടന്‍ തീയ്യേറ്ററുകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ജയസൂര്യ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ക്യാപ്റ്റന്‍ ഉടന്‍ തീയ്യേറ്ററുകളിലെത്തും. ചിത്രത്തിന്റെ റലീസിങ് തീയതി പ്രഖ്യാപിച്ചു. അന്തരിച്ച വിപി സത്യന്‍ എന്ന ഫുട്‌ബോള്‍ പ്രതിഭയുടെ ജീവിത കഥയെ ആസ്പദമാക്കി തയാറാക്കിയ ചിത്രം ഫെബ്രുവരി 16ന് പ്രദര്‍ശനത്തിനെത്തും.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സത്യന്റെ കാലഘട്ടം കേരള ഫുട്‌ബോളിനും ഇന്ത്യന്‍ ഫുട്‌ബോളിനും മികച്ച കാലഘട്ടമായിരുന്നു. അനു സിതാരയാണ് ചിത്രത്തിന്റെ നായിക. സിദ്ദിഖ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. മമ്മൂട്ടി മമ്മൂട്ടിയായി തന്നെ ചിത്രത്തില്‍ അതിഥിയായെത്തും.

പത്ത് കോടിയിലേറെ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രജേഷ് സെന്‍ ആണ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

KCN

more recommended stories