ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നൃത്ത അധ്യാപിക തങ്കമണി നിര്യാതയായി

കാസര്‍കോട് : കാസര്‍കോട് ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നൃത്ത അധ്യാപിക, പരശ്ശിനിക്കടവ് കോല്‍മോട്ട അനന്യ നിവാസിലെ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമണി (63) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. 23 വര്‍ഷമായി ബാലഭവന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഡാന്‍സ് ടീച്ചറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. മക്കള്‍: വിനോദിനി, വിനോദ്, ബീന. മരുമക്കള്‍: മുരളി, പ്രമോദ്. സഹോദരങ്ങള്‍: പൊന്നമ്മ, ഹരിഹരന്‍, ബാലകൃഷ്ണന്‍.

KCN

more recommended stories