വിവാഹത്തിന് ശേഷം ഭാവനയുടെ ആദ്യ ചിത്രം ഇന്‍സ്‌പെക്ടര്‍ വിക്രം

വിവാഹത്തിന് ശേഷം സിനിമാ തിരക്കുകളിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. വിവാഹത്തിനു ശേഷം ഭാവന അഭിനയിക്കുന്ന ആദ്യത്തെ ചിത്രം നരംസിഹ സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം ഇന്‍സ്‌പെക്ടര്‍ വിക്രം ആണ്. പ്രജ്വല്‍ ദേവ് രാജ് നായകനാകുന്ന സിനിമയില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളുമായാണ് താരം എത്തുന്നത്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ ഫെബ്രുവരി ഒന്‍പതോടെ ഭാവന എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കൂടാതെ ഭാവനയും പുനീത് രാജ്കുമാറും കേന്ദ്രകഥാപാത്രങ്ങളായ കന്നഡ ചിത്രം തഗരു ഈ മാസം റിലീസിനെത്തുമെന്നും സൂചനയുണ്ട്.

KCN

more recommended stories