എമിറേറ്റ്‌സ് കപ്പ് 2018 – ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍; ലോഗോ പ്രകാശനം ചെയ്തു

അബുദാബി: കാഞ്ഞങ്ങാട് മേഖലയിലെ ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യങ്ങളായ ഹദിയ അതിഞ്ഞാലും ദയ ചാരിറ്റി സെന്റര്‍ അജാനൂര്‍ കടപ്പുറവും സംയുക്തമായി മാര്‍ച്ച് 30ന് അബുദാബി മദീന സായിദ് പോസ്റ്റോഫീസിന് സമീപമുള്ള സമ്മിറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന എമിറേറ്റ്‌സ് കപ്പ് 2018 – ഓള്‍ കേരള സെവന്‍സ് ഫുട്‌ബോളിന്റെ ലോഗോ പ്രകാശനം അബുദാബി പത്തേമാരി റസ്റ്റാറന്റിലെ പാര്‍ട്ടി ഹാളില്‍ വെച്ച് കമ്മിറ്റി ചെയര്‍മാന്‍ എം.എം. നാസറിന് നല്‍കി പത്തേമാരി റസ്റ്റാറന്റ് എം ഡി എ കെ. അബ്ദുല്ല പ്രകാശനം ചെയ്തു. പി.എം. ഫാറൂഖ് അതിഞ്ഞാല്‍ സ്വാഗതം പറഞ്ഞു. സിദ്ധീഖ് പി.എം., ഹാരീസ് അറബിക്കടത്ത്, മുനീര്‍ യു.വി. തുടങ്ങിയവര്‍ സംസാരിച്ചു. ഖാലിദ് അറബിക്കാടത്ത് നന്ദിയും പറഞ്ഞു.

KCN

more recommended stories