ഹൈദരാബാദില്‍ നാലംഗ കുടുംബം തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ദമ്പതികള്‍ കുഞ്ഞുങ്ങളുമായി തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ കീസാര ഏരിയയിലുള്ള തടാകത്തിലാണ് ആറുമാസമായ കുഞ്ഞുള്‍പ്പെടെയുള്ള നാലംഗ കുടുംബം ആത്മഹത്യ ചെയ്തത്. ബിസിനസുകാരനായ രമേശ്(30), ഭാര്യ മാനസ (26) ഇവരുടെ രണ്ടു വയസുകാരിയായ മകള്‍ ഗീതശ്രീ, ആറുമാസം പ്രായമുള്ള ദിവിജ എന്നിവരെയാണ് തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കീസാരയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ നിന്നും കണ്ടെത്തിയത്.

ഘട്ട്‌കേശ്വര്‍ സ്വദേശികളായ ഇവര്‍ തിങ്കളാഴ്ച വീടുവിട്ടിറങ്ങിയതാണെന്ന് മാനസയുടെ സഹോദരന്‍ പൊലീസിനെ അറിയിച്ചു. ആണ്‍കുഞ്ഞ് പിറക്കാത്തതിന്റെ പേരില്‍ മാനസയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കുടുംബ കലഹമാണ് മരണത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി മാനസയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തുമെന്ന് കീസാര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സുന്ദര്‍ ഗൗഡ അറിയിച്ചു.

KCN

more recommended stories