ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ അടിയേറ്റ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

ബല്ലിയ: അധ്യാപികയുടെ അടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ഉത്തര്‍പ്രദേശ് ബല്ലിയ ജില്ലയിലെ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്കാണ് അധ്യാപികയുടെ അടിയേറ്റത്.

അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിന് മുന്‍പില്‍ ബന്ധുക്കള്‍ മൃതദേഹവുമായി പ്രതിഷേധിച്ചു.

കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പ് ലഭിച്ച ശേഷമാണ് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്ന് കുട്ടിയെ മര്‍ദ്ദിച്ച അധ്യാപിക രജനി ഉപാധ്യായയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

KCN

more recommended stories