കാത്തിരിപ്പിന് അവസാനമായി ആമി തിയേറ്ററുകളിലേയ്ക്ക്

കാത്തിരിപ്പിന് അവസാനം കുറിച്ചുകൊണ്ട് കമലിന്റെ ആമി ഇന്ന് തിയേറ്ററുകളില്‍. ജീവിതവും എഴുത്തും എന്നും ആഘോഷമാക്കിയ ആമിയുടെ ജീവിതം ഒടുവില്‍ അഭ്രപാളിയിലുമെത്തിയിരിക്കുന്നു. തിരുവനന്തപുരത്തുനടന്ന പ്രത്യേക പ്രദര്‍ശനത്തിന് മന്ത്രിമാരടക്കം നിരവധിപേരെത്തി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന പ്രത്യേകപ്രദര്‍ശനം കാണാന്‍ ആമിയുടെ സഹോദരിയടക്കം രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ നിരവധിപേരെത്തി. കേരളത്തില്‍മാത്രം നൂറോളം തിയേറ്റരുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യരാണ് എത്തുന്നത്. ടൊവിനോ തോമസ്, അനൂപ് മേനോന്‍, മുരളീ ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെപിഎസി ലളിത, രാഹുല്‍ മാധവ് തുടങ്ങിയ നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. റാഫേല്‍ തോമസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് കമല്‍ തന്നെയാണ്.

KCN

more recommended stories