മുന്‍ ഡിജിപി ജോസഫ് തോമസ് അന്തരിച്ചു

കൊച്ചി: മുന്‍ ഡിജിപി ജോസഫ് തോമസ് (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിജിലന്‍സ് ഡയറക്ടറായും, പോലീസ് ആസ്ഥാനത്ത് ഐജിയായും പ്രവര്‍ത്തിച്ചു. സൈനിക സേവനത്തിന് ശേഷം പൊലീസില്‍ എത്തിയ ജോസഫ് തോമസ്, 2001-ലാണ് വിരമിച്ചത്. വിശാല കൊച്ചിവികസന അതോറിറ്റിയുടെ ചെയര്‍മാനായി ജോസഫ് തോമസ് പ്രവര്‍ത്തിച്ച കാലത്താണ് കൊച്ചി രാജ്യാന്തര സ്റ്റേഡിയം പണിതീര്‍ത്തത്. സിയാല്‍ എംഡി വി.ജെ കുര്യന്‍ സഹോദരനാണ്.

KCN

more recommended stories