സി.പി.ഐ ജില്ലാ സമ്മേളനം: പ്രതിനിധി സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാല്‍: നയിക്കുന്നവര്‍ നേര്‍വഴിക്കാണെന്നും അടിയുറച്ച പിന്തുണയുണ്ടെന്നും അണികളും ജനങ്ങളും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നടന്ന പൊതുസമ്മേളനം. പൊയിനാച്ചിയില്‍ നിന്നും ആരംഭിച്ച റെഡ് വളണ്ടിയര്‍മാര്‍ച്ച് ആറ് മണിയോടെയാണ് ചട്ടഞ്ചാലിലെ പൊതുസമ്മേളന നഗരിയിലെത്തിയത്. വളണ്ടിയര്‍മാര്‍ച്ച് കാണാന്‍ പൊയിനാച്ചി മുതല്‍ നൂറുകണക്കിനാളുകളാണ് റോഡരികിലുണ്ടായിരുന്നത്. ചട്ടഞ്ചാലിലെത്തിയപ്പോള്‍ ജനസാഗരമായി അത് മാറി. ചട്ടഞ്ചാലില്‍ പ്രത്യേകം ഒരുക്കിയ മൈതാനത്ത് നടന്ന സമ്മേളനത്തിന്റെ ജനപങ്കാളിത്തം പാര്‍ട്ടിയുടെ നിലപാടുകള്‍ക്കുള്ള കരുത്തായി നേതൃത്വം വിലയിരുത്തി.
കുറ്റിക്കോലില്‍ നിന്നടക്കം പാര്‍ട്ടിയിലേക്ക് വന്നവര്‍ പ്രകടനമായാണ് സമ്മേളന നഗരിയിലെത്തിയത്. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായിലാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് പെരുമ്പള പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.

KCN

more recommended stories