അക്ഷരലക്ഷം പദ്ധതി: മുളിയാറില്‍ പഠനക്ലാസ് ആരംഭിച്ചു

മുളിയാര്‍: മുളിയാര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരതാ അക്ഷരലക്ഷം പരിപാടിയുടെ ആദ്യ പഠന ക്ലാസ് തേജസ് റസിഡന്‍സ്‌കോളനി അനന്ദമീത്തില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.ഒ.ജോണ്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അസൂത്രണ സമിതി അംഗങ്ങളായ കെ.ബി.മുഹമ്മദ്കുഞ്ഞി, ഷെരീഫ് കൊടവഞ്ചി, സാംസ്‌കാരികപ്രവര്‍ത്തകന്‍ ബി.സി.കുമാരന്‍, ഗ്രാമസഭാകോഓര്‍ഡിനേറ്റര്‍ വേണുകുമാര്‍, വാര്‍ഡ് വികസന സമിതി ഭാരവാഹികളായ കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, പൊതുപ്രവര്‍ത്തകരായ കെ.സി. കുഞ്ഞാമു, വാസു തെക്കെപള്ള, രാഘവന്‍ തെക്കെപ്പള്ള, ഖാദര്‍ അട്ടി, അംഗനവാടി വര്‍ക്കര്‍ ശാന്തിനി ദേവി, സാക്ഷരതാനോഡല്‍ പ്രേരക് തങ്കമണി, പ്രേരക് പുഷ്പ, കുടുംബശ്രീഎ.ഡി.എസ് പ്രസിഡന്റ് റിഷാനമന്‍സൂര്‍, സി.ഡി.എസ് മെമ്പര്‍ മറിയമ്പിഖാലിദ് പ്രസംഗിച്ചു. ശോഭാ പ്രിന്‍സ് നന്ദി പറഞ്ഞു.

KCN

more recommended stories